പൊന്നാനി: എരമംഗലം സ്വദേശി അമേരിക്കയിൽ നിര്യാതനായി.എരമംഗലം കളത്തിൽപടി താമസിക്കുന്ന അയിരൂർ സ്വദേശി സി.കെ റഷീദിന്റെ മകൻ ഷാനവാസ് (45) അമേരിക്കയിലെ അറ്റ്ലാൻ്റയിൽ വെച്ച് മരണപ്പെട്ടത്
കുടുംബ സമേതം അറ്റ്ലാൻ്റയിലാണ് താമസം. ഖബറടക്കം ഇന്ന് ഇന്ത്യൻ സമയം രാത്രി പന്ത്രണ്ട് മണിക്ക് അറ്റ്ലാന്റയിൽ നടക്കും. മയ്യത്ത് നമസ്ക്കാരം ചൊവ്വാഴ്‌ച 12 മണിക്ക് എരമംഗലം ജുമാ മസ്ജിദിൽ വെച്ച് നടക്കും.
പിതാവ്: സി.കെ റഷീദ് മുഹമ്മദുണ്ണി, മാതാവ്: ഫാത്തിമ, ഭാര്യ: നജ്മ, മക്കൾ: ഫൽവ ആമിന, യാഷ്നിൽ, സഹോദരങ്ങൾ : ഷഹിൻ (അബൂദബി) ഷംന ആശിഖ്
