കുമ്പിടി വാഹനാപകടം : യുവതി മരിച്ചു


കുമ്പിടി: കുമ്പിടി–കുറ്റിപ്പുറം റോഡിലെ ആലിൻചുവട് പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനക്കര വെള്ളാള്ളൂർ സ്വദേശി വലിയ പറമ്പിൽ മൊയ്തീൻ കുട്ടി മകൾ ഷഹർബാൻ (28) ആണ് മരിച്ചത്.

സെപ്തംബർ 30 ന് കുമ്പിടി- കുറ്റിപ്പുറം റോഡിൽ ആലിൻചുവട് പാലത്തിനു സമീപത്താണ് അപകടം നടന്നത്.

ആനക്കര സ്വദേശി ഷഹർബാനും ഉമ്മത്തൂർ സ്വദേശി നവ്യയും സ്കൂട്ടറിൽ സഞ്ചരിക്കവെ എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹർബാൻ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു.







Below Post Ad