കുന്നംകുളം കാണിപ്പയ്യൂരിൽ സ്കോർപിയോ ബീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു.കൂനംമൂച്ചി പയ്യൂർ പുലിക്കോട്ടിൽ ഫ്രാൻസിസ് മകൻ ലെനിനാണ് (43) മരിച്ചത്.
തിങ്കളാഴ്‌ച രാത്രി പത്തരയോടെ കാണിപ്പയ്യൂർ ഇന്ത്യൻ കോഫിഹാസിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഉടൻ തന്നെ യൂണിറ്റി ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിനായില്ല.
സംസ്കാരം ചൊവ്വാഴ്ച (06-10-2026 ) വൈകീട്ട് 5.30 ന് കൂനംമൂച്ചി സെൻ്റ് ഫ്രാൻസിസ് സേവ്യേഴേസ് ദേവാലയ സെമിത്തേരിയിൽ.
