കൂറ്റനാട് ടൗൺ വികസനം ഉടൻ യാഥാർഥ്യമാക്കണമെന്ന് ഷോപ്സ് ആൻഡ് കോമേഴ്‌സ്യാൽ എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) തൃത്താല ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
മുൻ മന്ത്രി എം ബി രാജേഷ് തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങൾ പുതിയ എം എൽ എയുടെ നേതൃത്വത്തിൽ തടസ്സപ്പെടുത്തുകയാണെന്നും സമ്മേളനം ആരോപിച്ചു.
സി ഐ ടി യു ഡിവിഷൻ സെക്രട്ടറി പി ആർ കുഞ്ഞുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി ടി അബ്ദുൽ കരീം പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കൗൺസിൽ അംഗം സി കൃഷ്ണകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ശ്രീകാന്ത് കെ ജി രക്ത സാക്ഷി പ്രമേയവും ടി ഉണ്ണികൃഷ്ണൻ അനുശോചന റിപ്പോർട്ടും അവതരിപ്പിച്ചു.
ടി അബ്ദുൽ കരീം (സെക്രട്ടറി)
ജോയിന്റ് സെക്രട്ടറി മാർ :-
ഇസ്മായിൽ പി എം,ഷറഫുദ്ധീൻ,റഷീദ്
പി കെ ബഷീർ (പ്രസിഡണ്ട്)
വൈസ് പ്രസിഡണ്ടുമാർ:-
കെ വി ഉണ്ണികൃഷ്ണൻ
അനീഷ് പട്ടിത്തറ,ടി ഉണ്ണികൃഷ്ണൻ
ട്രഷറർ :- പി സുരേഷ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു
