കാസർകോട് : നെല്ലിക്കുന്നിൽ 29കാരിയായ യുവതി ഉറക്കത്തിനിടെ മരിച്ചു. കാസർകോട് നഗരസഭ മുൻ കൗൺസിലറുടെ മകൾ തൻസീറ സുൽത്താനയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
രാവിലെ കുട്ടികളെ മദ്റസയിലേക്ക് അയക്കുന്നതിനായി വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് തൻസീറ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാത്തത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആരോഗ്യവതിയായി സാധാരണ ജീവിതം നയിച്ചിരുന്ന 29കാരിയുടെ അപ്രതീക്ഷിത വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും തീരാവേദനയിലാഴ്ത്തി.
