ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു




കുന്നംകുളം മേഖലയിലെ പ്രധാന ഉത്സവ ആഘോഷങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തൻ എന്ന കൊമ്പൻ ചരിഞ്ഞു. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. കോട്ടയത്ത് ആയിരുന്ന ആനയ്ക്ക് ഇടിമിന്നലേൽക്കുകയായിരുന്നു. അൽപ്പസമയത്തിനകം ആന ചരിയുകയും ചെയ്തു.


40 വയസ്സിൽ താഴെയാണ് ബ്രഹ്മദത്തന്റെ പ്രായം. കഴിഞ്ഞവർഷത്തെ കുന്നംകുളത്തെ പ്രധാന പൂരങ്ങളിലും ബ്രഹ്മദത്തൻ നിറസാന്നിധ്യമായിരുന്നു. നേരത്തെ പുതുപ്പള്ളി ആനത്തറവാട്ടിലെ അംഗമായിരുന്ന ബ്രഹ്മദത്തനെ പിന്നീട് പല്ലാട്ടുകാർ വാങ്ങുകയായിരുന്നു. ലക്ഷണമൊത്ത ഒരു കൊമ്പൻ കൂടി ഇതോടെ കളമൊഴിയുകയാണ്.

____________________________


Below Post Ad