മേഴത്തൂരിൽ മധ്യവയസ്‌കനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 



 തൃത്താല : മേഴത്തൂരിൽ 45കാരനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ കോളശ്ശേരി പറമ്പിൽ വേലായുധൻ്റെ മകൻ സുബ്രഹ്മണ്യൻ (45) ആണ് മരണപ്പെട്ടത്. മേഴത്തൂർ കോടനാട് തുരുത്ത് റോഡിന് സമീപമുളള പാടശേഖരത്തിലെ വരമ്പിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.

മിക്ക ദിവസങ്ങളിലും പാടങ്ങളിൽ നിന്ന് താമരപ്പൂക്കൾ പറിച്ച് ഗുരുവായൂരിൽ കൊണ്ടുപോയി വിൽക്കുന്നത് സുബ്രഹ്മണ്യന്റെ പതിവായിരുന്നു. പതിവുപോലെ ബുധനാഴ്ച രാവിലെ എട്ട് മണിയോടെ വീട്ടിൽ നിന്ന് താമരപ്പൂക്കൾ ശേഖരിക്കാനായി പോയതായിരുന്നു അദ്ദേഹം.

എന്നാൽ ഉച്ചകഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ആശങ്കാകുലരായ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മ: അമ്മിണി.ഭാര്യ: നീതു.മകൻ: ആദിദേവ്.



Tags

Below Post Ad