ചെറുതുരുത്തി: ഭാരതപ്പുഴയിൽ അന്യസംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. ചെറുതുരുത്തി പാങ്ങാവ് ക്ഷേത്രം പരിസരത്തെ കടവിൽ ഇന്ന് ഉച്ചയ്ക്ക് 1. 30 ഓടെയാണ് സംഭവം നടന്നത്. യുവാവ് കുഴിയിലേക്ക് ചാടുന്നതും ഒഴുക്കിൽപ്പെടുന്നതും കണ്ട പ്രദേശവാസികളും നാട്ടുകാരും ഉടൻതന്നെ ചെറുതുരുത്തി പോലീസിനെയും ഷോർണൂർ ഫയർ & റസ്ക്യൂ ടീമിനെയും വിവരമറിയിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് എത്തിയ ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ യുവാവിൻറെ മൃതദേഹം കര കടിപ്പിച്ചു. 40 വയസ്സ് തോന്നിക്കുന്ന അന്യസംസ്ഥാന തൊഴിലാളി ആണെന്നാണ് സൂചന. യുവാവ് ഹിന്ദിയിൽ സംസാരിച്ചിരുന്നതായും, മാനസിക അസ്വസ്ഥത കാണിച്ചിരുന്നതായും പറയുന്നു.
മേൽ നടപടികൾക്ക് ശേഷം മൃതദേഹം ഷോർണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചയിലേക്ക് മാറ്റി
