വൈദ്യുതി കമ്പിവെലിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

 



പട്ടാമ്പി / മുതുതല: പാടത്ത് അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കമ്പിവെലിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. ചോലയിൽ വീട്ടിൽ കറുപ്പൻ (67) ആണ് മരിച്ചത്. മുതുതല മൂന്നാംമാട കൊഴിക്കോട്ടിരി എസ്.പി. നഗറിന് സമീപത്തുള്ള പാടത്താണ് ദാരുണമായ സംഭവം നടന്നത്.

കൃഷിയിടത്തിലും പാടവരമ്പുകളിലും നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ തുരത്തുന്നതിനായി പാടത്തിലൂടെ അനധികൃതമായി വലിച്ച വൈദ്യുതി കമ്പിവെലിയിൽ നിന്നാണ് കറുപ്പന് ഷോക്കേറ്റതെന്നാണ് വിവരങ്ങൾ.

പാടത്തുനിന്ന് മീൻ പിടിക്കുന്നതിനായി കറുപ്പൻ ഇവിടെ 'കുരുത്തി' (മീൻപിടിത്ത ഉപകരണം) സ്ഥാപിച്ചിരുന്നു. പുലർച്ചെ ഇതെടുക്കാനായി പാടത്തിറങ്ങിയപ്പോൾ അബദ്ധത്തിൽ കമ്പിയിൽ നിന്ന് ഷോക്കേറ്റതാകാം എന്നാണ് നിഗമനം. സംഭവസ്ഥലത്ത് മീനുകളും ചത്തുപൊങ്ങിയിട്ടുണ്ട്.


Below Post Ad