പാലക്കാട് : ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.കോങ്ങാട് എൻഎസ്എസ് നഗർ കരുണയിൽ ഗോപീകൃഷ്ണൻ ബീന ദമ്പതികളുടെ മകൾ ഗൗരി ജി കൃഷ്ണയാണ് മരിച്ചത്.മുണ്ടൂർ യുവക്ഷേത്ര കോളേജിലെ ബി എസ് സി കെമിസ്ട്രി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്
ഇന്ന് രാവിലെ കോങ്ങാടിനടുത്ത് ചെല്ലിക്കലിലാണ് അപകടം.രാവിലെ കോളേജിലേക്ക് പോകാൻ സ്വകാര്യബസ്സിൽ കയറിയ വിദ്യാർത്ഥിനിയുടെ ഷൂ അഴിഞ്ഞ് താഴെ വീഴുകയായിരുന്നു.
ഇത് എടുക്കുന്നതിന് വേണ്ടി ബസ്സിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനി ബസിനടിയിലേക്ക് വീഴുകയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.
ഉടൻതന്നെ കുട്ടിയെ പാലക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
