വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

 



തൃത്താല:വിവാഹവീട്ടില്‍ പോയി തിരിച്ചു വന്ന വീട്ടമ്മ കുഴഞ്ഞ് വീണുമരിച്ചു. പട്ടിത്തറ കോക്കാട് തലക്കശ്ശേരുവളപ്പില്‍ ശോഭന(65) ആണ് മരിച്ചത്. 

വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. സമീപത്തെ വീട്ടില്‍ വിവാഹവുമായി ബന്ധപെട്ട് പോയി തിരിച്ചുവന്നശേഷമാണ് സംഭവം.

 തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മക്കള്‍ഃ സജിത, സരിത, സബിത, സ്മിത. മരുമക്കള്‍ഃ സുനില്‍, അജിത്ത്, ജയന്‍, കേശവദാസ്.

Below Post Ad