പീസ് ഹോം ഉദ്ഘാടനം മുഖ്യമന്തി നർവഹിക്കും

 



പട്ടാമ്പി ഓങ്ങല്ലൂർ പോക്കുപ്പടിയിൽ പ്രവർത്തനമാരംഭിക്കുന്ന കിഡ്നി ആൻ്റ് ലൈഫ് കെയർ സെൻ്ററിൻ്റെ (പീസ്ഹോം) ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 4ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിക്കും.


സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്ക രോഗികൾക്ക് ഗുണനിലവാരമുള്ള ഡയാലിസിസ് ഉറപ്പാക്കുക, നിർദ്ധനരായ രോഗികൾക്ക് പൂർണ്ണമായും സൗജന്യ ഡയാലിസിസ് നൽകുക, കിഡ്നി രോഗവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികൾ, സൗജന്യ പരിശോധന ക്യാമ്പുകൾ എന്നിവയാണ് പീസ് ഹോം ലക്ഷ്യമിടുന്നത്.


ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ ആരംഭിക്കുന്ന പീസ് ഹോമിൽ ആധുനിക സജ്ജീകരണങ്ങളോടെ 10 ഡയാലിസിസ് മെഷിനുകൾ അടങ്ങിയ യൂണിറ്റാണ് ആദ്യ ഘട്ടത്തിൽ സജ്ജമാക്കിയിരിക്കുന്നത്. കിഡ്നി രോഗങ്ങൾ തുടക്കത്തിൽ കണ്ടെത്താനും അതിൻ്റെ വ്യാപനം തടയാനും കിഡ്‌നി രോഗ പ്രതിരോധ യൂണിറ്റിനാണ് തുടക്കം കുറിക്കുന്നത്. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ കെ.പി. ഉമ്മർ ഹാജി ഇഷ്ടദാനമായി നൽകിയ രണ്ടേക്കർ സ്ഥലത്ത് 16,000 സ്ക്വയർ ഫീറ്റിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഓങ്ങല്ലൂരി ലെയും സമീപ പ്രദേശങ്ങളിലെയും നന്മയുള്ള മനുഷ്യരുടെ സഹായത്താൽ ഏകദേശം മൂന്ന് കോടി രൂപയിൽ അധികം ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യ മാക്കിയത്. പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സൗജന്യ ഒ.പി പരിശോധനയും പീസ് ഹോമിൽ ലഭ്യമാക്കിയിട്ടുണ്ട്.ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ.എ തുളസി, എം.പിമാരായ വി.കെ ശ്രീകണ്ഠൻ, 

ഷാഫി പറമ്പിൽ, കെ.രാധാകൃഷ്ണൻ, കൂടാതെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ മുഹമ്മദ് മുഹ്‌സിൻ, വി.ടി ബൽറാം, പി.മമ്മിക്കുട്ടി, രമേശ് പിഷാരടി എന്നിവർ സംബന്ധിക്കും.



Tags

Below Post Ad