പട്ടാമ്പി ചേംബർ ഓഫ് കൊമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജും സംയുക്തമായി എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച നടത്തിവരാറുള്ള സൗജന്യ നേത്ര രോഗ തിമിര ശസ്ത്രക്രിയ ക്യാമ്പും, സൗജന്യ മെഡിക്കൽ ക്യാമ്പും 15.2. 2026 ഞായറാഴ്ച രാവിലെ 8 30 മുതൽ ഉച്ചക്ക് 12 30 വരെ പട്ടാമ്പി ചേംബർ ഹൗസിൽ നടക്കും,
ക്യാമ്പുകളുടെ ഉദ്ഘാടനം പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ നിർവഹിക്കും,
പരിശോധനാ വിഭാഗങ്ങൾ, നേത്ര പരിശോധന, ജനറൽ സർജറി, ഓർത്തോ, ഇഎൻടി, ഇ സി ജി, രക്തസമ്മർദ്ദ പരിശോധന, പ്രമേഹ പരിശോധന
ക്യാമ്പിന് പങ്കെടുക്കുന്നവർ അന്നേദിവസം ആധാർ കാർഡ് കോപ്പിയുമായി പട്ടാമ്പി ചേംബർ ഹൗസിൽ എത്തണമെന്ന് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് കെ പി കമാൽ അറിയിച്ചു
62 38 36 56 56
97 47 21 39 00
