കെ.എസ്.ആര്‍.ടി.സിയില്‍ താല്‍ക്കാലിക നിയമനം



പാലക്കാട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍, കണ്ടക്ടര്‍ തസ്തികകളില്‍ 66 വീതം ഒഴിവുകളുണ്ട്. ഡ്രൈവര്‍ കം കണ്ടക്ടറുടെ വിദ്യാഭ്യാസ യോഗ്യത എസ് എസ് എല്‍ സി/ തത്തുല്യം ആണ്. പുതുക്കിയ മോട്ടോര്‍ വാഹന ലൈസന്‍സും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. കണ്ടക്ടര്‍ തസ്തികയിലേക്ക് പ്ലസ് ടു /തത്തുല്യമാണ് യോഗ്യത. പുതുക്കിയ കണ്ടക്ടര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം.

ഇരു തസ്തികകളിലേക്കും ആവശ്യമായ ശാരീരിക ക്ഷമത ഉണ്ടായിരിക്കണം (പൊക്കം: 158 സെ മീ, നെഞ്ചളവ്: 76-81 സെ.മീ.). പ്രായപരിധി: 25-50 വയസ്സ്, വേതന നിരക്ക്: ഒരു ഡ്യൂട്ടിക്ക് (8 മണിക്കൂര്‍) 715 രൂപ. ഇരു തസ്തികകളിലേക്കും വനിതകളെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 21 ന് വൈകീട്ട് 5.15 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റുകളില്‍ ഹാജരാവണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

Below Post Ad