താനൂരിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 11 മരണം;


 

താനൂരിൽ ബോട്ട് മറിഞ്ഞ് 11 മരണം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞാണ് അപകടം. മറിഞ്ഞ ബോട്ട് പൂർണമായും വെള്ളത്തിൽ മുങ്ങി.

ഞായറാഴ്ച ആയതിനാൽ ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് തുടക്കത്തിൽ രക്ഷാപ്രവർത്തനം നടന്നത്. ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. മുപ്പതിലേറെപ്പേരുണ്ടായിരുന്നതായി പറയുന്നു.

മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ എത്തുന്നു. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. അപകടത്തില്‍ പെട്ടവരില്‍ ആറു പേരെ രക്ഷപ്പെടുത്തി.

Below Post Ad