മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടിക്ക് നവതി l KNews

 


തിരൂർ: മലയാളത്തിന്റെ പുണ്യമായ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ നവതി ആഘോഷത്തിന് തിരൂരും തുഞ്ചൻപറമ്പും ഒരുങ്ങി തുടങ്ങി. 'സാദരം എംടി ഉത്സവം' നടത്തിയാണ് തുഞ്ചൻ സ്മാരക ട്രസ്റ്റും സാംസ്കാരിക വകുപ്പും ചേർന്ന് ആഘോഷം നടത്തുന്നത്. 

മെയ്16ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരിക്കും. നടൻ മമ്മൂട്ടിയാണ് മുഖ്യ അതിഥിയായി എത്തുക. ചടങ്ങിൽ എംടിക്ക് മുഖ്യമന്ത്രി ഉപഹാരം സമ്മാനിക്കും.. 

തുടർന്ന് നടക്കുന്ന ‘കാഴ്ച’പ്രദർശനം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. സി. രാധാകൃഷ്ണൻ, പി. നന്ദകുമാർ എംഎൽഎ, കെ. ശ്രീകുമാർ എന്നിവർ പ്രസംഗിക്കും.17ന് എംടിയുടെ നോവൽ ഭൂമിക,എംടിയുടെ കഥാപ്രപഞ്ചം തുടങ്ങിയ സെമിനാറുകൾ നടക്കും.

അന്ന് വൈകിട്ട് നാലുമണിക്ക് എം ടി യോടൊപ്പം സ്നേഹസംഗമം എന്ന പേരിൽ നടക്കുന്ന പരിപാടി ചിത്രം നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ചാത്തനാത്ത് അച്യുതനുണ്ണി,മണമ്പൂർ രാജൻ ബാബു തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് അശ്വതി ശ്രീകാന്ത് എംടിയുടെ സ്ത്രീ കഥാപാത്രങ്ങളുടെ നൃത്താവിഷ്കാരം അവതരിപ്പിക്കും

18ന് രാവിലെ നടക്കുന്ന എംടിയുടെ ചലച്ചിത്രകാലം എന്ന സെമിനാറിൽ ആലംകോട് ലീലാകൃഷ്ണൻ, ഹരിഹരൻ,കെ. ജയകുമാർ, സീമ,പ്രിയദർശൻ, വിനീത്, ലാൽജോസ് തുടങ്ങിയവർ പങ്കെടുക്കും. 

ഉച്ചയ്ക്ക് നടക്കുന്ന ‘എംടി എന്ന പത്രാധിപർ ‘ സെമിനാർ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.ജോൺ ബ്രിട്ടാസ് എംപി,ഡോക്ടർ അനിൽ വള്ളത്തോൾ,കെ.വി രാമകൃഷ്ണൻ,കെ.സി നാരായണൻ,വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. അന്ന് വൈകിട്ട് നിർമ്മാല്യം സിനിമയുടെ പ്രദർശനവും ഷെർലക്ക് എന്ന നാടകവും ഗാനമേളയും ഉണ്ടാകും.

19ന് രാവിലെ ‘അറിയുന്ന എം ടി അറിയേണ്ട എംടി ‘ എന്ന സെമിനാറിൽ ഡോക്ടർ പി. എം വാരിയർ,വി. മധുസൂദനൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, വി കെ ശ്രീരാമൻ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് ‘എം ടി തലമുറകളിലൂടെ’ എന്ന സെമിനാറും ഉണ്ടാകും. തുടർന്ന് ‘ഓളവും തീരവും’ സിനിമ പ്രദർശിപ്പിക്കും. ശേഷം എം ടി രചിച്ച ഏകനാടകം ‘ഗോപുര നടയിൽ’ അരങ്ങേറും.


20ന് രാവിലെ ‘എംടിയും തുഞ്ചൻപറമ്പും എന്ന സെമിനാർ നടക്കും. സി.ഹരിദാസ്, എം. പി അബ്ദുൽ സമദ് സമദാനി എംപി, എ. വിജയരാഘവൻ, എം.ആർ രാഘവ വാരിയർ, കെ. പി രാമനുണ്ണി,പി.കെ ഗോപി,പി.കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുക്കും. തുടർന്ന് വൈശാലി എന്ന സിനിമ പ്രദർശിപ്പിക്കും. 

സമാപന സമ്മേളനം വൈകിട്ട് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.മന്ത്രി വി. അബ്ദുറഹ്മാൻ, ഇ. ടി മുഹമ്മദ് ബഷീർ എംപി, കുറുക്കോളി മൊയ്തീൻ എംഎൽഎ, എന്നിവർ പങ്കെടുക്കും തുടർന്ന് ഹൃദയ ഗീതങ്ങൾ എന്ന പേരിൽ എംടി സിനിമകളിലെ ഗാനങ്ങൾ ഗായകൻ സുദീപ്കുമാറും സംഘവും അവതരിപ്പിക്കും

Tags

Below Post Ad