ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വേണാട് വിഷ്ണുക്ഷേത്രത്തിനു സമീപം താമസിക്കുന്ന വാരിയത്ത് പടി മണികണ്ഠന്റെ സഹധർമ്മിണിയാണ് അജിത മണികണ്ഠൻ.
മരം മുറി ഉപജീവനമാർഗ്ഗം ആക്കി കുടുംബ ജീവിതം മുന്നോട്ടു നയിച്ചിരുന്ന മണികണ്ഠന്, രണ്ടര വർഷം മുമ്പ് തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാലിൽ മരം മുറിക്കുന്ന സമയത്ത് കയർ പൊട്ടി മരച്ചില്ല വീണ് അപകടം സംഭവിക്കുകയും, ഇടതു കൈ മുട്ടിനു മുകളിൽ വെച്ചു മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തിരുന്നു.
കൈ മുറിച്ചു മാറ്റിയതിന്റെ പരിണിതഫലമായി അഞ്ചുമാസത്തോളം കിടപ്പിലായ മണികണ്ഠൻ, ഭാര്യ അജിതയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബജീവിതം മുന്നോട്ടു നയിക്കാൻ വീണ്ടും ചെറിയ രീതിയിലുള്ള വിറകു കച്ചവടം നടത്തി വരികയാണ്.
കഴിഞ്ഞ ജനുവരി മുപ്പതാം തീയതി ഡ്രൈവിംഗ് ലൈസൻസ് എടുത്ത അജിത മണികണ്ഠൻ, പുതിയ ഇലക്ട്രിക് ഓട്ടോ ലോൺ ആയി എടുക്കുകയും, ഇപ്പോൾ പരിസരപ്രദേശങ്ങളിൽ അറിയാവുന്നവർ വിളിക്കുമ്പോൾ ചെറിയതോതിൽ വാടകക്ക് ഓട്ടം നടത്തി വരികയും ആണ്.
ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിൽ തന്റെ ഓട്ടോ വാടകയ്ക്കായി ഇടുന്നതിനാണ് അജിത മണികണ്ഠന്റെ ഉദ്ദേശം.
മണികണ്ഠൻ-അജിത ദമ്പതികളുടെ മൂത്ത മകൾ അനാമിക ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം തരത്തിലും, രണ്ടാമത്തെ പുത്രി അവന്തിക വേണാട് എസ്.ആർ.വി.എൽ.പി സ്കൂളിൽ മൂന്നാം തരത്തിലും ആണ് പഠിക്കുന്നത്.
രണ്ടു പെൺകുട്ടികളുടെ വിദ്യാഭ്യാസം അടക്കം കുടുംബ ജീവിതം മുന്നോട്ടു നയിക്കാൻ പാടുപെടുന്ന മണികണ്ഠനെയും, അജിത മണികണ്ഠനെയും സഹായിക്കാൻ നാട്ടുകാർ എപ്പോഴും സർവ്വ സന്നദ്ധരാണെന്ന് വാർഡ് മെമ്പർ സജിത ഉണ്ണികൃഷ്ണൻ പറഞ്ഞു.
🌴🌴🌴🌴🌴🌴🌴🌴
ഓട്ടോ വാടകക്ക് വിളിക്കാൻ ബന്ധപ്പെടുക :
അജിത മണികണ്ഠൻ:
☎️ 9633650884
മണികണ്ഠൻ :
☎️ 9946160549