ചാലിശേരി: ചാലിശേരി സ്വദേശി പി കെ മോഹൻദാസിന്റെ "എന്റെ ബാല്യം" എന്ന കവിതക്ക് ഒ.എൻ.വി. പുരസ്ക്കാരം ലഭിച്ചു
ആലപ്പുഴ നവോത്ഥാന ക്രിയേഷൻസിന്റെ നവോത്ഥാന കലാസാഹിത്യ സംസ്കൃതി മാഗസിൻ സംഘടിപ്പിച്ച കവിത രചനക്കാണ് ഒ.എൻ.വി പുരസ്കാരം ലഭിച്ചത്. സിനിമ സംവിധായകൻ ബിജുലാൽ പുരസ്കാരം നൽകി.
ചെറുപ്രായത്തിൽ തന്നെ കവിതകളെ സ്നേഹിച്ച മോഹൻദാസ് ഇതിനകം നിരവധി കവിതകൾ , ലേഖനങ്ങൾ , സംവിധാനം , ഗാനലാപനം എന്നി മേഖലകളിൽ സജീവമാണ്
മികച്ച നാടക നടൻ കൂടിയായ മോഹൻദാസ് സംസ്ഥാന തദ്ദേശ പഞ്ചായത്ത് ദിനാഘോഷത്തിനോടുന്നുബന്ധിച്ച് നടന്ന "പാട്ടബാക്കി" എന്ന നാടകത്തിലും അഭിനയിച്ചിരുന്നു.ചടങ്ങിൽ ചേർത്തല മുരളി , ഇസ്മായിൽ മഞ്ഞാലി എന്നിവർ സംസാരിച്ചു.