കുറ്റിപ്പുറം : സ്ഥിരം അപകട മേഖലയായ മഞ്ചാടിയിൽ ഓട്ടോയുടെ പുറകിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. തവനൂർ വെള്ളാഞ്ചേരി സ്വദേശി കണ്ണൻകുളങ്ങര അബ്ദുൽ ഷുക്കൂർ(47) ആണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് തിരുർ റോഡിലെ മഞ്ചാടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. മൃതദേഹം കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രി മോർച്ചറിയിൽ.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ എടച്ചലം സ്വദേശി അബുതാഹിര്‍ ഓടിച്ച കാര്‍ ഷുക്കൂര്‍ ഓടിച്ച ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
അപകടത്തിൻ്റെ സിസിടിവി ദൃശ്യം