കുറ്റിപ്പുറത്ത് വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു.

 


കുറ്റിപ്പുറം : കൊളത്തോൾ ഉരോത്ത് പള്ളിയാലിൽ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കിണറിൽ വീണ് മരിച്ചു. വലാരതൊടി അമീറിന്റെ മകൻ മുബഷിർ (8) ആണ് മരിച്ചത്. 

ഇന്നലെ വൈകീട്ട് സ്കൂൾ വിട്ടുവന്ന വിദ്യാർത്ഥി കളിക്കാൻ പോയതായിരുന്നു. കളി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് 7.30 തോടെ വിദ്യാർത്ഥിയെ കിണറിൽ വീണ നിലയിൽ കണ്ടത് 

കൊളത്തോൾ എഎംഎൽപി സ്കൂ‌ൾ നാലാം ക്ലസ് വിദ്യാർത്ഥിയാണ്. ഉമ്മ : സീനത്ത്. സഹോദരങ്ങൾ : നിഹാല ജെബിൻ, ഫാത്തിമ സഫ, മുഹമ്മദ് മുബാറഖ്.

മൃതദേഹം കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. നടപടികൾക്കുശേഷം ബന്ധുക്കൾക്ക് കൈമാറും

Below Post Ad