കൂറ്റനാട് നേര്‍ച്ചയോടനുബന്ധിച്ച് ഫെബ്രുവരി 7ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി ചാലിശ്ശേരി പൊലീസ്.
ഉച്ചക്ക് 3 മണി മുതൽ രാത്രി 9 മണി വരെ പട്ടാമ്പി ചാലിശ്ശേരി പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
പെരുമ്പിലാവിൽ നിന്നും പട്ടാമ്പി പോകുന്ന വാഹനങ്ങൾ ചാലിശ്ശേരി പെരിങ്ങോട് റോഡിലൂടെ കറുകപുത്തൂർ വട്ടോളി വഴി പോകണം.
പട്ടാമ്പി ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂട്ടുപാത വട്ടൊള്ളി കറുകപുത്തൂർ ചാലിശ്ശേരി വഴി പോകണം.
തൃത്താല ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മേഴത്തൂർ വഴി തിരിഞ്ഞ് പോകണം.പടിഞ്ഞാറങ്ങാടി തണ്ണീർക്കോട് ഭാഗത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരിമ്പ തൃത്താല വി കെ കടവ് വഴി പോകേണ്ടതാണ്.
പടിഞ്ഞാറങ്ങാടി തണ്ണീർക്കോട് ഭാഗത്ത് നിന്ന് ചാലിശ്ശേരി പെരുമ്പിലാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മല റോഡ് പെരുമണ്ണൂർ ചാലിശ്ശേരി വഴി പോകേണ്ടതാണ്
#koottanad_fest
#koottanad_Nercha