കൂറ്റനാട് :വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കരിമ്പ സ്വദേശി ചിറ്റിലങ്ങാട്ട് പറമ്പിൽ 28 വയസുള്ള സനൂപിനെയാണ് തൂങ്ങി മരിച്ച നിലവിൽ കണ്ടെത്തിയത്
കരിമ്പയിലെ തൃത്താല ഗവൺമെന്റ് കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പറമ്പിൽ വിറക് ശേഖരിക്കാൻ പോയ പ്രദേശവാസികളാണ് മൃതദേഹം കാണുന്നത്.
സംഭവത്തിൽ തൃത്താല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരിച്ച സനൂപ് അവിവാഹിതനാണ്. കഴിഞ്ഞ മാസമാണ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്
