പഴയ സാമ്പാർ വിളമ്പിയതിനെച്ചൊല്ലി ഭർത്താവുമായി തർക്കം, പരിഹാസത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

 



ബെംഗളൂരു: ഭക്ഷണത്തെച്ചൊല്ലി ഭർത്താവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ബെംഗളൂരുവിലാണ് മനസ്സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. 27 വയസ്സുകാരിയായ കാവ്യയാണ് വിഷം കഴിച്ച് ജീവിതം അവസാനിപ്പിച്ചത്.. കഴിഞ്ഞ 3 ദിവസമായി ഉച്ചഭക്ഷണത്തിന് സാമ്പാർ തന്നെ വിളമ്പിയതിനെച്ചൊല്ലി കാവ്യയും, ഭർത്താവ് രംഗസ്വാമിയും തമ്മിൽ വഴക്കുണ്ടായിരുന്നു..


3 ദിവസം മുമ്പ് ഉണ്ടാക്കിയ സാമ്പാർ ചൂടാക്കി വിളമ്പിയതിനെ രംഗസ്വാമി ചോദ്യം ചെയ്യുകയും കാവ്യയെ മോശമായ വാക്കുകളാൽ അധിക്ഷേപിക്കുകയും ചെയ്തു. ഭർത്താവിൻ്റെ വാക്കുകളിൽ മനംനൊന്ത്, തനിക്കിനി ജീവിക്കേണ്ടെന്ന് കാവ്യ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കഴിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


5 വർഷം മുമ്പാണ് രംഗസ്വാമിയുമായി കാവ്യ വിവാഹിതയായിത്. ദമ്പതികൾക്ക് 4 വയസ്സുള്ള ഒരു കുഞ്ഞുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

'​ഒരു നേരത്തെ ഭക്ഷണത്തിൻ്റെ പേരിൽ ഒരു കുഞ്ഞിന് അമ്മയെയും ഒരു കുടുംബത്തിന് പ്രിയപ്പെട്ടവളെയും നഷ്ടപ്പെട്ടത് തികച്ചും സങ്കടകരമാണ്.'

Below Post Ad