തിരുമിറ്റക്കോട്: കറുകപുത്തൂർ ആണ്ടുനേർച്ചയാഘോഷം സ്നേഹസൗഹൃദങ്ങളുടെ ഉത്സവമായി മാറി. കറുകപുത്തൂർ ഓടമ്പുള്ളി പൊന്മാണിച്ചിന്നകത്ത് കുഞ്ഞിസീതാക്കോയതങ്ങളുടെ ജാറത്തിങ്കലെ ആഘോഷമാണ് കറുകപുത്തൂർ ഓടമ്പുള്ളി ചന്ദനക്കുടം നേർച്ച.
ഖുർആൻ പാരായണം, ഓടമ്പുള്ളി തറവാട്ടിൽനിന്ന് കൊടിവാങ്ങൽ, ജാറത്തിങ്കൽ കൂട്ടപ്രാർഥന എന്നിവയുമുണ്ടാ യി.മതുപ്പുള്ളി, ചാത്തനൂർ, പെരി ങ്കന്നൂർ, ഇട്ടോണം, അകിലാണം, പള്ളിപ്പടി, ചാഴിയാട്ടിരി, വടക്കേകര, മുക്കിലപ്പീടിക, ചാത്തനൂർ ചെരിപ്പൂർ പ്രദേശങ്ങളിൽനിന്ന് നിരവധി കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാ പ്രകടനങ്ങളുമായി പള്ളിയങ്കണത്തിൽ കാഴ്ചകൾ നിറഞ്ഞു
തുടർന്ന്, ഖത്തം ദുആയുമുണ്ടായി. വൈകീട്ടായിരുന്നു കൊടിയേറ്റം. രാത്രി 12-നുശേഷം നാട്ടുകാഴ്ചവരവുണ്ടായി.