പട്ടാമ്പി: കൊടുമുണ്ട 70-ാം നേർച്ച (ദേശോത്സവം ) ഫെബ്രുവരി 14ന്. നേർച്ചയുടെ നടത്തിപ്പിന് കേന്ദ്ര നേർച്ചാഘോഷ കമ്മിറ്റി ഓഫീസ് തുറന്നു.മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. മുതുതല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ് സൻമാരായ സുബൈദ, ബുഷ്‌റ സമദ്, വാർഡ് മെമ്പർമാരായ ചന്ദ്രമോഹൻ, കെ.പി മണി, കബീർ, ബിന്ദു, എം.ശങ്കരൻകുട്ടി, സി.എം നീലകണ്ഠൻ, ടി.ഗോപാലകൃഷ്ണൻ, കെ. കൃഷ്ണൻകുട്ടി, എക്സൈസ് ഓഫീസർ ഷിബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ, നേർച്ചാഘോഷ കേന്ദ്ര കമ്മിറ്റി രക്ഷാധികാരി പി.ചേക്കാമു, സെക്രട്ടറി ഷമീർ പുളിക്കൽ, കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാനു കൊടുമുണ്ട സ്വാഗതവും, വൈസ് പ്രസിഡന്റ് റിയാസ് കൊടുമുണ്ട നന്ദിയും പറഞ്ഞു.
സ്വ.ലേ