മാണൂരിൽ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി

 


എടപ്പാൾ : മാണൂർ നടക്കാവിൽ മണ്ണെടുക്കുന്നതിനിടെ മണ്ണ് വീണ് കുടുങ്ങികിടന്ന അന്യസംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

ബംഗാൾ സ്വദേശി സുജോൺ ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മാണൂർ നടക്കാവിൽ ഭാരതീയ വിദ്യഭവന് താഴെ മണ്ണെടുക്കുമ്പോഴാണ് മണ്ണ് ഇടിഞ്ഞ് വീണ് ഇയാൾ  കുടുങ്ങിയത്.

Below Post Ad