ട്വന്റി 20 ലോകകപ്പിൽ മിന്നും ജയത്തോടെ ഇന്ത്യ ഫൈനലിൽ

 


ടി20 ലോകകപ്പ് സെമി ഫൈനൽ, ഇന്ത്യയോട് പൊരുതി തോറ്റ് ഇം​ഗ്ലണ്ട്. 254 എന്ന ഇന്ത്യയുടെ വമ്പൻ സ്കോർ പിന്തുടർന്ന് കളിക്കാനിറങ്ങിയ ഇം​ഗ്ലണ്ട് തുടക്കംമൊന്ന് പിഴച്ചുവെങ്കിലും പിന്നീട് ഇം​ഗ്ലണ്ട് കളി കൈയ്യിലെടുത്തു. പല സമയങ്ങളിലും ഇന്ത്യ വിറച്ചു.


കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഫിൽ സാൾട്ടിനെ (5) നഷ്ടമായിരുന്നു. ഇതിനിടെ ജോസ് ബട്ട്‌ലർക്ക് മികച്ച തുടക്കം ലഭിക്കുകയും ചെയ്തു. എന്നാൽ പിന്നാലെ ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ (7) വീഴ്ത്തി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ബുംറയുടെ പന്തിൽ അക്ഷർ പട്ടേൽ മീറ്ററുകളോളം പിന്നിലേക്ക് ഓടിയെടുത്ത മികച്ചൊരു ക്യാച്ചിലാണ് ബ്രൂക്ക് പുറത്തായത്. വൈകാതെ 17 പന്തിൽ നിന്ന് 25 റൺസെടുത്ത ജോസ് ബട്ട്‌ലറെ വരുൺ ചക്രവർത്തിയും പുറത്താക്കി. ഇതോടെ പവർപ്ലേ പിന്നിടുമ്പോൾ ഇംഗ്ലണ്ട് മൂന്നിന് 68 റൺസെന്ന നിലയിൽ.


എന്നാൽ നാലാമനായി ബെത്തൽ എത്തിയതോടെ കളിമാറി. വരുൺ ചക്രവർത്തിയേയും അക്ഷർ പട്ടേലിനെയും കടന്നാക്രമിച്ച ബെത്തൽ വെറും 19 പന്തിൽ നിന്ന് 50 തികച്ചു. ഇതിനിടെ അഞ്ചു പന്തിൽ നിന്ന് 17 റൺസെടുത്ത ടോം ബാന്റണെ അക്ഷർ പട്ടേൽ പുറത്താക്കി.


20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് ഇന്ത്യൻ ടീം നേടിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു സാംസന്റെ ഇന്നിങ്സ് ആണ് ഇന്ത്യൻ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 42 പന്തിലാണ് സഞ്ജു 89 റൺസ് നേടിയത്. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓപ്പണറായ അഭിഷേക് ശർമ 7 പന്തിൽ 9 റൺസ് എടുത്തു ആദ്യം പുറത്തായിരുന്നു. തുടർന്ന് ടീമിന്റെ മെയിൻ റോൾ ഏറ്റെടുത്ത സഞ്ജു ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. 7.4 ഓവറിൽ ലിയാം ഡേവ്‌സനെ ബൗണ്ടറി പായിച്ചാണ് സഞ്ജു അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. അതിനിടെ ഇഷാൻ കിഷൻ 18 പന്തിൽ 39 റൺസ് എടുത്തു ടീം സ്കോർ വേഗത്തിൽ ഉയർത്തി.

Tags

Below Post Ad