പട്ടാമ്പിയിലെ സീനിയർ ഓർത്തോപീഡിയാക് സർജൻ ഡോ.എം രാധാകൃഷ്ണൻ ഓർമ്മയായി. ജില്ലാ ആശുപത്രിയിൽ സീനിയർ ഓർത്തോപീഡിയാക് സർജൻ ആയിരുന്നു.ആറ് മാസം മുമ്പാണ് വിരമിച്ചത്.
മസ്തിഷ്കാഘാതത്തെ തുടർന്നു ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ മാരാപ്പറമ്പിൽ കൊലവൻ -കാളിയമ്മ ദമ്പതികളുടെ മൂത്ത മകനാണ്. ഭാര്യ: ഡോ.വി.സി.ഗീത. (പാലക്കാട് ജില്ലാ ആശുപത്രിയിൽ സിവിൽ സർജൻ).
മക്കൾ : ഡോ.അമൽ, അക്ഷയ്. സഹോദരങ്ങൾ: ഡോ.എം.രാമചന്ദ്രൻ(സീനിയർ ജോയിന്റ് ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്),പരേതനായ എം. രാജേന്ദ്രൻ, എം.രഘുരാജൻ (UK) ലത, സുധ, ഗീത,
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പരേതനായ വെള്ളക്കടമാരിൽ ചക്കൻ മുത്തശ്ശനായിരുന്നു.
സംസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 5മണിയ്ക്ക്തിരുവില്വാമല ഐവർ മഠത്തിൽ. 4 മണിവരെ മേലേ പട്ടാമ്പിയിലുള്ള വീട്ടിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
സ്വ.ലേ