അക്കിക്കാവ്:അക്കിക്കാവ്- കേച്ചേരി ബൈപ്പാസ് റോഡിൽ രണ്ട് കാറുകൾ നേർക്കുനേർ വന്നിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.
ചാലിശ്ശേരി സ്വദേശികളായ മുഹമ്മദ് അലി, അബ്ദുറസാഖ്, സുബൈദ, റിൻഷാ എന്നിവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും, കിടങ്ങൂർ സ്വദേശി പുത്തൻപീടികയിൽ 29 വയസ്സുള്ള ഇബ്രാഹിം ജവാതിനെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം ജവാതിനെ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചിൽഡ്രൻസ് നഗറിന് സമീപമാണ് അപകടം നടന്നത്. കാറുകളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. കുന്നംകുളം പോലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.