പഞ്ചായത്തുകൾ ചെയ്യുന്നല്ലാം സ്വന്തം പേരിൽ ആക്കുന്നതാണോ ഊതി വീർപ്പിച്ച സുസ്ഥിര തൃത്താല?
മന്ത്രി എം.ബി രാജേഷിനെതിരെ വിമർശനങ്ങളുമായി പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപി എം സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:
നാട്ടിൻപുറത്തൊരു സംസാരം ഉണ്ട്..
"തൊള്ളേറ്റ് ബിരിയാണി വെക്കൽ"..
SAGYക്ക് ഫണ്ടില്ല -സുസ്ഥിര തൃത്താലക്ക് ഫണ്ടുണ്ടത്രേ ?
മീശ മാധവൻ സിനിമയിൽ സലിംകുമാറിനെ വക്കീൽ ജാമ്യത്തിൽ ഇറക്കി കൊണ്ടുവരുന്നുണ്ട് കിണ്ടി മോഷ്ടിച്ച കേസിൽ ഇറക്കി കൊണ്ടുവന്നിട്ട് ദിലീപ് സലിംകുമാറിനെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ഒരുപാട് നന്ദിയുണ്ട്ട്ടോ സലിംകുമാർ ദിലീപിന്റെ പോക്കറ്റിൽ ഊതി നോക്കിയപ്പോൾ നന്ദി മാത്രമേഉള്ളൂ ല്ലെ ഫീസ് ഒന്നുമില്ല എന്ന് പറഞ്ഞപോലെയാണ് 'സുസ്ഥിര തൃത്താല'
പഞ്ചായത്ത് ചെയ്തത് ഒക്കെ സുസ്ഥിര തൃത്താലയുടെ പോക്കറ്റിൽ കൊണ്ടു പോയി ഇട്ട ബഹു. മിനിസ്റ്റർ..
പരുതൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ രണ്ടു വർഷമായി ചെയ്ത പദ്ധതികൾ മുഴുവനായും സുസ്ഥിര തൃത്താല അടിച്ചുമാറ്റി. പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്തതെല്ലാം സുസ്ഥിര തൃത്താലയുടെ ഭാഗം. അപ്പോൾ ഇതിനുള്ള ഫണ്ട് സുസ്ഥിര തൃത്താലയുടെ ഫണ്ടാണോ അതോ തൊഴിലുറപ്പ് ഫണ്ടോ സിപിഐഎം വ്യക്തമാക്കണം .മന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ സാഗി പോലെ ഒരു പദ്ധതി അഥവാ 'ഫണ്ടില്ലാത്ത പദ്ധതി' ആയതിനാൽ ആവാം സുസ്ഥിര തൃത്താല യുടെ പരിപാടിയിൽ നിന്നും സിപിഐഎം പ്രസിഡണ്ടുമാർ പോലും വിട്ടുനിൽക്കുന്നത്
കെട്ടിടവും സ്ഥലവും ഇല്ലാത്ത 2 അംഗൻവാടികൾക്കുള്ള സ്ഥലം കണ്ടെത്തി ജില്ലാ ,ബ്ലോക്ക്, ഡിപ്പാർട്ട്മെൻറ്, ഗ്രാമപഞ്ചായത്ത് ഫണ്ട്, ഉപയോഗിച്ച് ചെയ്യുന്ന അംഗൻവാടി വർക്ക്, സുസ്ഥിരത്താല അടിച്ചു കൊണ്ടു പോയി.
അതുപോലെ ഗ്രാമപഞ്ചായത്ത് രണ്ടുവർഷമായി ചെയ്തിട്ടുള്ള കുളങ്ങളുടെ നിർമ്മാണം, ജലസേചന കിണറുകളുടെ നിർമ്മാണം, മൺബണ്ട് , തൊഴുത്തുകളുടെ നിർമ്മാണം, നഴ്സറിയിലൂടെ 1200 തൈകൾ ഉത്പാദിപ്പിച്ചത്, നീർച്ചാലുകളുടെ പുനർനിർമാണം. സ്വയം സഹായ സംഘത്തിന് വർക്ക് ഷെഡ്നിർമ്മാണം ,പൊതു കിണറുകളുടെ പുനരുദ്ധാരണം (16 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് പദ്ധതി വെച്ച് ചെയ്ത കിണറുകൾ) തരിശുഭൂമി വികസനം, സോക്പിറ്റ് ,കമ്പോസ്റ്റ് പിറ്റ് ' കിണർ റീചാർജ് ഇതെല്ലാം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ ചെയ്ത വർക്കുകളാണ് ഈ പദ്ധതികൾ എല്ലാം സുസ്ഥിരയുടെ മറവിൽ അടിച്ചു കൊണ്ടു പോയി ,മന്ത്രി പറയുന്നത് കേട്ടാൽ തോന്നും മന്ത്രി ഫണ്ട് തന്നിട്ടാണ് ഈ പദ്ധതികളെല്ലാം ചെയ്തതെന്ന്,
ഇങ്ങനെ നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തും ചെയ്ത പദ്ധതികൾ എല്ലാം ഉൾപ്പെടുത്തി മന്ത്രി തട്ടിക്കൂട്ടി ഉണ്ടാക്കിയ പദ്ധതി അഥവാ ഫണ്ടില്ലാ പദ്ധതി സുസ്ഥിര തൃത്താല എന്നുവച്ചാൽ SAGY പോലെ..
പരുതൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഇടതുഭരണസിമിതിയുടെ കാലയളവിൽ തകർന്ന് ചോർന്നൊലിച്ചുകൊണ്ടിരുന്ന ഹെൽത്ത് സെൻറർ പുനർനിർമാണവുമായി ബന്ധപ്പെട്ട് മുഹമ്മദ് ബഷീർ സാഹിബ് MP നടത്തിയിട്ടുള്ള ശ്രമത്തിന്റെ ഫലമായി ആണ് പുതിയ ഹെൽത്ത് സെൻറർ 55 ലക്ഷം രൂപ ഉപയോഗിച്ച് പുനർ നിർമ്മിച്ചത്, കേന്ദ്ര-സംസ്ഥാന ഫണ്ടുകളാണ് എന്ന കാര്യത്തിൽ തർക്കമില്ല. സാഗിക്ക് പ്രത്യേകിച്ച് ഫണ്ടില്ല എന്ന് എല്ലാവർക്കും അറിയുന്ന വസ്തുതയാണ് പക്ഷേ വകുപ്പുകളുടെ ഏകോപനത്തിലൂടെ നിരവധി പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ SAGY പദ്ധതികളിലൂടെ നമുക്ക് കഴിഞ്ഞു.
• 200 ഓളം വരുന്ന ആളുകൾക്ക് ബ്യൂട്ടീഷൻ കോഴ്സ്
• കമ്പ്യൂട്ടർ കോഴ്സ്
• തുന്നൽ പരിശീലനം, ഉൾപ്പെടെയുള്ള പരിശീലനം നൽകുന്നതിനും
• കാഴ്ചഇല്ലാത്തവർക്ക് മൊബൈൽ വിതരണവും കേന്ദ്ര ആവിഷ്കൃത പദ്ധതികൾ ഉപയോഗപ്പെടുത്തി നടപ്പിലാക്കിയ പദ്ധതികൾ.
എല്ലാം SAGYപഞ്ചായത്ത് എന്നുള്ള മുൻഗണന എന്നുള്ളതുകൊണ്ടാണ് എന്ന യാഥാർത്ഥ്യം മറച്ചുവച്ചുകൊണ്ടാണ് മന്ത്രി ഹെൽത്ത് സെൻറർ ഉദ്ഘാടനം ആയി ബന്ധപ്പെട്ടു കൊണ്ട് പ്രസംഗിച്ചത് ഇതു വലിയ അളവിൽ സിപിഐഎം ആഘോഷിക്കുന്നുണ്ട് കാര്യമറിയാതെ ആഘോഷിക്കുന്നവർക്കായി ഇത് സമർപ്പിക്കുന്നു.
എപിഎം സക്കറിയ ✍️✍️✍️
പ്രസിഡൻ്റ്,പരുതൂർ ഗ്രാമപഞ്ചായത്ത്