പൊന്നാനിയിൽ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം: അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം



പൊന്നാനിയിൽ പൊളിച്ച് മാറ്റിക്കൊണ്ടിരുന്ന വീട് തകർന്ന് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. 

പശ്ചിമ ബംഗാൾ മുർഷിദാബാദ് ഷേർപുർ സ്വദേശി ബനീ ഇസ്രായേലിന്റെ മകൻ റഹ്‌മത്ത് അലി (27) ആണ് മരിച്ചത്.

പൊന്നാനി താലൂക്ക് ആശുപത്രിക്ക് എതിർവശം പുത്തൻകുളം ഭാഗത്താണ് അപകടം നടന്നത്. വിവരമറിഞ്ഞെത്തിയ പൊന്നാനി ഫയർ ഫോഴ്‌സും ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്ത് പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags

Below Post Ad