പട്ടാമ്പി : ഓങ്ങല്ലൂർ പുലാശ്ശേരിക്കരയിൽ സ്‌കൂൾ ബസ്സിടിച്ച് പരിക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു. പുലാശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ ഏക മകൻ ആരവാണ് (6)മരിച്ചത്. വാടാനാംകുറുശ്ശി ഗവ.എൽ.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു.
ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. പുലാശ്ശേരിക്കരയിൽ സ്‌കൂൾ വണ്ടിയിൽ വീടിന് മുന്നിൽ വന്നിറങ്ങിയ വിദ്യാർഥി അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയായിരുന്നു. ഈ സമയം റോഡിലൂടെ വന്ന പുലാശ്ശേരിക്കര സ്‌കൂളിലെ ബസ്സ് ഇടിക്കുയായിരുന്നു.
തുടർന്ന് പട്ടാമ്പിയിലെയും പെരിന്തൽമണ്ണയിലെയും ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും