കുമരനെല്ലൂർ: പാലംകടവ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും തിരൂർ അൽമനാറ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് കുമാരനെല്ലൂരിൽ നടന്നു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് വി.വി. മുജീബ് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി പി.ജി .വിമൽ. കപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രാജീവ്, അലി കുമരനല്ലൂർ, കെ. നൂറുൽ അമീൻ, വിസ്‌ഡം കോളേജ് പ്രിസിപ്പൾ എം.വി.അലി ,ഖാലിദ് , 'കെ നാരയണൻ കുട്ടി. സിറാജ് ആളത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
തിരൂർ അൽമനാറ കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെയും സാങ്കേതിക വിദഗദ രുടെയും നേതൃത്വത്തിൽ കാഴ്ച പരിശോധന, തിമിര നിർണ്ണയം തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാക്കി. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നീണ്ടുനിന്ന ക്യാമ്പിന് ക്ലബ്ബ് പ്രവർത്തകർ നേതൃത്വം നൽകി.