വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ വാഹനാപകടം; ഒരു മരണം

 


വളാഞ്ചേരി : വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിനു മുകളിൽ കാറിനു പിറകിൽ ലോറിയിടിച്ച് അപകടം അപകടത്തിൽ കർണാടക സ്വദേശിയായ 15കാരൻ ലക്ഷ്മിശ് ആണ് മരണപ്പെട്ടത്.

ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിവരവെ കാർ പാലത്തിനു മുകളിൽ നിർത്തി ഉറങ്ങുകയായിരുന്നു. കർണാടക രജിസ്ട്രേഷനുള്ള ലോറി കാറിന് പിറകിൽ ഇടിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. 

പരിക്കേറ്റ ലക്ഷ്മിശിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.


Below Post Ad