വെളിച്ചമാകട്ടെ വെങ്കര': ലോഗോ പ്രകാശനം ചെയ്തു

 


​പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ വെങ്കരയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വാർഡ് മെമ്പർ അസ്മ ജമാൽ ആവിഷ്കരിച്ച " *വെളിച്ചമാകട്ടെ വെങ്കര"* പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. 

പഞ്ചായത്തിലെ ഉമ്മൻ ചാണ്ടി സ്മാരക ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശി രേഖയും വൈസ് പ്രസിഡന്റ് പി.വി. ഷാജഹാനും ചേർന്ന് ലോഗോ പ്രകാശനം നിർവ്വഹിച്ചു.

​വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീസൗഹൃദ സേവനങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ വെങ്കരയെ ഒരു മാതൃകാ വാർഡാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 ഇതിന്റെ ഭാഗമായി വാർഡിലെ ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായുള്ള ഡിജിറ്റൽ സർവ്വേ ഉടൻ ആരംഭിക്കുമെന്ന് മെമ്പർ അസ്മ ജമാൽ അറിയിച്ചു.

​ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ. വിനോദ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ റസിയ അബൂബക്കർ, വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ രാധ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മറിയം ഹനീഫ, ബഷീർ, മൈമൂന, സുബീഷ് , ബിന്ദു, സനിത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Tags

Below Post Ad