ചാലിശ്ശേരി:ഒൻപത് ദിവസമായി തൃത്താലയുടെ മണ്ണിൽ ഗ്രാമീണ കലകളുടെയും ഉൽപ്പന്നങ്ങളുടെയും വസന്തമൊരുക്കിയ ദേശീയ സരസ് മേള ഇന്ന് (11/1/26) സമാപിക്കും.
ഇന്ന് (11/1/2026) 10.30 ന് പെൺപെരുമ, 4.00 സമാദരം, 5.30 സമാപന സമ്മേളനം ധന കാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.രാധാകൃഷ്ണൻ എം.പി, ചലച്ചിത്ര താരം മഞ്ജു വാര്യർ എന്നിവർ മുഖ്യാതിഥികലാകും.
7.00 ന് സിതാര കൃഷ്ണകുമാർ അവതരിപ്പിക്കുന്ന പ്രോജക്ട് മലബാറിക്കസ് സംഗീത പരിപാടിയും അരങ്ങേറും.
