കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം. കാവിലക്കാട് സ്വദേശികളായ കാവിലക്കാട് കൂളിയാട്ടിൽ പ്രണവ് (26 ), കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു (27 ) എന്നിവരാണ് മരിച്ചത്.
കാണിപ്പയ്യൂരിൽ നിന്നും ബൈക്കിൽ വരികയായിരുന്നു ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടം.
