വല്ലപ്പുഴയിൽ ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം

 


പട്ടാമ്പി : വല്ലപ്പുഴയിൽ ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം.മാട്ടായി സ്വദേശിനി അറ്റാശ്ശേരി ഗോപിയുടെ ഭാര്യ രഞ്ജിനിയാണ് (44) മരിച്ചത്.

വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപം ബുധനാഴ്ച വൈകുന്നേരം 5:30 ആയിരുന്നു സംഭവം.ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനായി റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഭർത്താവ് ഗോപി.അച്ഛൻ രാജൻ.അമ്മ വിജയകുമാരി. മക്കൾ പൃതിരാജ് പ്രണവ്, പ്രയാഗ്

Below Post Ad