എരുമപ്പെട്ടിയിൽ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് യുവാവ് മരിച്ചു. എരുമപ്പെട്ടി അണ്ടേക്കാട് പീടികയിൽ അബ്ബാസിന്റെ മകൻ അബു താഹിർ ആണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. കുന്നംകുളം ദയ റോയൽ ആശുപത്രിയിലെ പിആർഒ ആണ് അബു താഹിർ. ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.
പ്രഭാതസവാരി നടത്തുകയായിരുന്ന അബു താഹിറിനെ എരുമപ്പെട്ടി സെന്റ് മേരീസ് ആശുപത്രിക്ക് സമീപത്തുവെച്ച് വിവാഹസംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബു താഹിർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
