കൂറ്റനാട് ടൗണിലും പരിസരങ്ങളിലുമുള്ള കിണറുകളില്‍ പെട്രോള്‍ മാലിന്യം കലര്‍ന്നെന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് സംഘം സ്ഥലപരിശോധനയും അന്വേഷണവും നടത്തി. പത്ത് കിണറുകളില്‍ നിന്നും വിശദ ലബോറട്ടറി പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. സാമ്പിളുകള്‍ ബോര്‍ഡിന്റെ ജില്ലാ കേന്ദ്ര ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കും.
കിണറുകളില്‍ നിന്നും 100 മീറ്ററോളം ദൂരത്തില്‍ സ്ഥിതിചെയ്യുന്ന പെട്രോള്‍ പമ്പില്‍ നിന്നാണ് മലിനീകരണം ഉണ്ടായതെന്ന പ്രദേശവാസികളുടെ ആശങ്കയെത്തുടര്‍ന്നാണ് സംഘം സ്ഥലത്തെത്തിയത്. പരിസരപ്രദേശത്തെ പമ്പുകളിലെ ടാങ്കുകളില്‍ ലീക്ക് ടെസ്റ്റ് നടത്തിയെങ്കിലും ലീക്കൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ലാബ് പരിശോധന പൂര്‍ത്തിയാവാന്‍ രണ്ടാഴ്ചയെടുക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു.