തൃത്താലയിൽ വിദ്യാർത്ഥിനിയെ വീട്ടു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല ആടുവളവ് സ്വദേശിയായ മാടപ്പാട്ട് ബഷീറിന്റെ മകൾ ജുമാന ബഷീറാണ് (16) ഉമ്മയുമായുള്ള വഴക്കിനെത്തുടർന്ന് വീട്ടിൽ ജീവനൊടുക്കിയത്.
വൈകിട്ട് മൂന്നു മണിക്കാണ് വീട്ടു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ജുമാനയെ വീട്ടുകാർ കണ്ടത്. തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മേഴത്തൂർ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ജുമാന.
തൃത്താല പോലീസെത്തി നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കം നാളെ തൃത്താല ഖബർസ്ഥാനിൽ