തൃത്താല മണ്ഡലത്തിൽ എസ്എസ്എൽസിക്ക് മിന്നുന്ന വിജയം | KNews


 തൃത്താല മണ്ഡലത്തിൽ എസ്എസ്എൽസിക്ക് മിന്നുന്ന  വിജയം.ജി എം ആർ എസ് തൃത്താല , ജി എച്ച് എസ് കൂടല്ലൂർ, ജി എച്ച് എസ് നാഗലശ്ശേരി, ജി എച്ച് എസ് ഗോഖലെ, ജി എച്ച് എസ് ചാത്തന്നൂർ എന്നീ സ്‌കൂളുകൾക്ക് എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി 

ഒരുകുട്ടി മാത്രം പരാജയപ്പെട്ടതിനാൽ  എച്ച് എസ് പെരിങ്ങോട്,ജി എച്ച് എസ് വെസ്റ്റ് കൊടുമുണ്ട,ജി എച്ച് എസ് മേഴത്തൂർ,ജി എച്ച് എസ് ചാലിശ്ശേരി  സ്‌കൂളുകൾക്ക്   നൂറ് ശതമാനം വിജയം നഷ്ടമായി

തൃത്താല നിയോജക മണ്ഡലത്തിൽ എസ്എസ്എൽസിക്ക് 98.86% വിജയം നേടി . തൃത്താല മണ്ഡലത്തിലെആകെ 14 സ്‌കൂളുകളിലായി 4330 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 4281 പേർ വിജയിച്ചു. 236 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

മണ്ഡലത്തിലെ സ്‌കൂളുകളുടെ പേര് പരീക്ഷ എഴുതിയവരുടെ എണ്ണം , വിജയിച്ചവർ, വിജയ ശതമാനം എന്നിങ്ങനെ താഴെ നൽകുന്നു..

ജി എം ആർ എസ് തൃത്താല സ്കൂളിൽ പരീക്ഷ എഴുതിയ 35 കുട്ടികളിൽ 35 കുട്ടികളും വിജയിച്ചു. വിജയ ശതമാനം 100%.

ജി എച്ച് എസ് ആനക്കര സ്കൂളിൽ പരീക്ഷ എഴുതിയ 275 കുട്ടികളിൽ 266 കുട്ടികൾ വിജയിച്ചു. 21 പേർ ഫുൾ എ പ്ലസ് നേടി.വിജയ ശതമാനം 96.72%

ജി എച്ച് എസ് കൂടല്ലൂർ സ്കൂളിൽ പരീക്ഷ എഴുതിയ 90 കുട്ടികളിൽ 90 കുട്ടികളും വിജയിച്ചു. 2 പേർ ഫുൾ എ പ്ലസ് നേടി. വിജയ ശതമാനം 100%

ജി എച്ച് എസ് ചാലിശ്ശേരി സ്കൂളിൽ പരീക്ഷ എഴുതിയ 398 കുട്ടികളിൽ 397 പേർ വിജയിച്ചു. 26 പേർ ഫുൾ എ പ്ലസ് നേടി.വിജയ ശതമാനം 99.74%

ജി എച്ച് എസ് വട്ടേനാട് സ്കൂളിൽ പരീക്ഷ എഴുതിയ 695 കുട്ടികളിൽ 692 പേർ വിജയിച്ചു. 34 പേർ ഫുൾ എ പ്ലസ് നേടി.വിജയ ശതമാനം 99.56%

ജി എച്ച് എസ് നാഗലശ്ശേരി സ്കൂളിൽ പരീക്ഷ എഴുതിയ 78  കുട്ടികളിൽ 78 പേരും വിജയിച്ചു.  6 പേർ ഫുൾ എ പ്ലസ് നേടി.വിജയ ശതമാനം 100%

ജി എച്ച് എസ് കുമാരനെല്ലൂർ സ്കൂളിൽ പരീക്ഷ എഴുതിയ 361  കുട്ടികളിൽ 355 കുട്ടികൾ വിജയിച്ചു. 16 പേർ ഫുൾ എ പ്ലസ് നേടി.വിജയ ശതമാനം 98.33%

ജി എച്ച് എസ് ഗോഖലെ സ്കൂളിൽ പരീക്ഷ എഴുതിയ 209  കുട്ടികളിൽ 209  പേരും വിജയിച്ചു. 11 പേർ ഫുൾ എ പ്ലസ് നേടി.വിജയ ശതമാനം 100%

എച്ച് എസ്  തൃത്താല സ്കൂളിൽ പരീക്ഷ എഴുതിയ 455 കുട്ടികളിൽ 444  കുട്ടികളും വിജയിച്ചു. 21 പേർ ഫുൾ എ പ്ലസ് നേടി.വിജയ ശതമാനം 97.58%

ജി എച്ച് എസ് മേഴത്തൂർ സ്കൂളിൽ പരീക്ഷ എഴുതിയ 126 കുട്ടികളിൽ 125 പേരും വിജയിച്ചു. 7 പേർ ഫുൾ എ പ്ലസ് നേടി. വിജയ ശതമാനം 99.20%

ജി എച്ച് എസ് വെസ്റ്റ് കൊടുമുണ്ട സ്കൂളിൽ പരീക്ഷ എഴുതിയ 45 കുട്ടികളിൽ 44 കുട്ടികളും വിജയിച്ചു. 3 പേർ ഫുൾ എ പ്ലസ് നേടി.വിജയ ശതമാനം 97.77%

ജി എച്ച് എസ് ചാത്തന്നൂർ സ്കൂളിൽ പരീക്ഷ എഴുതിയ 341 കുട്ടികളിൽ 341 കുട്ടികളും വിജയിച്ചു. 19 പേർ ഫുൾ എ പ്ലസ് നേടി.വിജയ ശതമാനം 100%

എച്ച് എസ് പെരിങ്ങോട് സ്കൂളിൽ പരീക്ഷ എഴുതിയ 313 കുട്ടികളിൽ 312  കുട്ടികൾ വിജയിച്ചു. 22 പേർ ഫുൾ എ പ്ലസ് നേടി. വിജയ ശതമാനം 99.68%

എച്ച് എസ് പരുതൂർ സ്കൂളിൽ പരീക്ഷ എഴുതിയ 909 കുട്ടികളിൽ 893  കുട്ടികൾ വിജയിച്ചു. 75 പേർ ഫുൾ എ പ്ലസ് നേടി. വിജയ ശതമാനം 98.23%

Tags

Below Post Ad