മുഖ്യമന്ത്രിയുടെ സന്ദർശനം; കുറ്റിപ്പുറത്ത് ഞായറാഴ്ച ഗതാഗത നിയന്ത്രണം | KNews


 കുറ്റിപ്പുറം: തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനാൽ ഞായറാഴ്ച കുറ്റിപ്പുറത്ത് ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ എസ്.എച്.ഒ ശശീന്ദ്രൻ മേലയിൽ അറിയിച്ചു.

സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതിൻ്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ. ഇത് വഴി വരുന്ന യാത്രക്കാർ സമയവും റൂട്ടും മുൻകൂട്ടി  നിശ്ചയിക്കണമെന്ന് പോലീസ് പറയുന്നു. 

എടപ്പാൾ-കുറ്റിപ്പുറം റൂട്ടിലും കുറ്റിപ്പുറം-പൊന്നാനി റൂട്ടിലുമാണ് നിയന്ത്രണങ്ങൾ.കുന്നംകുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ  എടപ്പാളിൽ നിന്ന് ചമ്രവട്ടം പാലം വഴി തിരിച്ച് വിടും.

ചെറിയ വാഹനങ്ങൾ നടക്കാവ്.കാലടി  പ്രദേശങ്ങളിലൂടെ ഹൈവേയിൽ  പ്രവേശിക്കണം ഞായറാഴ്ച ഉച്ചക്ക് 12 മണിവരെയാണ് നിയന്ത്രണം 

Below Post Ad