വളാഞ്ചേരി: സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരണപ്പെട്ടു.വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി ശശിയാണ് മരിച്ചത്. 60 വയസായിരുന്നു.
ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. തിരൂർ റോഡിൽ ദീർഘദൂര ബസുകൾ നിറുത്തുന്നതിന് സമീപമാണ് സംഭവം. ബസിന്റെ ചക്രം ഇദ്ദേഹത്തിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.
ഉടനെ നടക്കാവ് ആശുപത്രിയിൽ എത്തിയെങ്കിലും മരണം സംഭവിച്ചു . വളാഞ്ചേരി പോലീസ് മേൽ നടപടിക സീകരിച്ചു
