കേരളത്തിൽ നാളെ വിശുദ്ധ റംസാൻ മാസം ആരംഭിക്കും. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ മുപ്പത് പൂർത്തിയാക്കി വിശ്വാസികൾ വ്യാഴാഴ്ച വ്രതാരംഭം കുറിക്കാനാണ് തീരുമാനം.
ഇന്ന് രാത്രി മുതൽ തന്നെ മസ്ജിദുകളിലും വീടുകളിലും പ്രത്യേക നമസ്കാരങ്ങൾക്കും തറാവീഹ് പ്രാർത്ഥനകൾക്കും തുടക്കമാകും. ആത്മശുദ്ധിയുടെയും സഹനത്തിന്റെയും കരുണയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഒരു മാസത്തിലേക്കാണ് വിശ്വാസികൾ കടക്കുന്നത്
അതേസമയം ഗൾഫ് രാഷ്ട്രങ്ങളിൽ ഒമാനൊഴികെ ഉള്ള രാജ്യങ്ങളെല്ലാം ഇന്ന് തന്നെ റമദാൻ ഒന്നിലേക്ക് കടന്നു. സൗദി അറേബ്യയിലാണ് മാസപ്പിറവി ആദ്യം സ്ഥിരീകരിച്ചത്. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമാണെന്ന് സൗദി സുപ്രീം കോർട്ട് അറിയിച്ചു. റോയൽ കോർട്ടിന്റെ പ്രഖ്യാപനത്തോടെ ആണ് ഹിജ്റ 1447-ലെ വിശുദ്ധ റമദാൻ മാസത്തിന് ബുധനാഴ്ച തുടക്കമായത്.
