പട്ടിത്തറ ഇടത്താവളം ഇനി സിനിമാ ലൊക്കേഷൻ

 


പട്ടിത്തറ ഭാരതപ്പുഴയോരത്തെ ഇടത്താവളം ഇനി സിനിമക്കാരുടെ ഇഷ്ട ലൊക്കേഷൻ.

'മറ്റോള് ' എന്ന ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ഇവിടെ പൂർത്തിയാക്കി

ഫൺ ഡെ മഡിയയുടെ ബാനറിൽ ബിജു മാപ്പിള നിർമ്മിക്കുന്ന ചിത്രം യതി ഹരിദാസ് ആണ് സംവീധാനം ചെയ്യുന്നത്. 

പട്ടിത്തറ, തൃത്താല, ഷൊർണൂർ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തീകരിച്ചത്

തൃത്താല കുമ്പിടി റോഡിലെ പട്ടിത്തറ ബ്രദേഴ്സ് ലൈബ്രറിക്ക് സമീപം ഭാരതപ്പുഴയോട് ചേർന്ന് തണൽ മരങ്ങൾ തിങ്ങിനിറഞ്ഞ ഈ പ്രദേശം. കുടുംബങ്ങളുടെയും കൗമാരക്കാരുടെയും സെൽഫി പോയന്റ് കൂടിയാണ്.

വഴിയാത്രക്കാർ വിശ്രമിക്കാനെത്തുന്ന ഇവിടെ വെഡിംഗ് ഫോട്ടോ ഷൂട്ടിനും ധാരാളം എത്താറുണ്ട്..

Below Post Ad