തൃത്താല ബ്ലോക്ക് പഞ്ചായത്ത് കുമ്പിടി ഡിവിഷൻ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി പി സ്നേഹ നാമനിർദേശ പത്രിക സമർപ്പിച്ചു.
സി പി എം സ്ഥാനാർത്ഥിയായി മത്സരിച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ടി.പി സുഭദ്രക്ക് കപ്പൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിൽ നിയമനം ലഭിച്ച് രാജിവെച്ചതിനെ തുടർന്നാണ് ഉപ തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.