പട്ടാമ്പി ഗവ.കോളേജിന്റെ പുതിയ കവാടം മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു | KNews


പട്ടാമ്പി ഗവ.സംസ്കൃത കോളേജിന്റെ പുതിയ കവാടത്തിൻെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു.പട്ടാമ്പി  എം എൽ എ മുഹമ്മദ് മുഹ്‌സിൻ അധ്യക്ഷത വഹിച്ചു.സാഗരസഭ ചെയർ പേഴ്‌സൺ ,നഗരസഭാ വൈസ് ചെയർമാൻ മറ്റ് ജനപ്രതിനിധികൾ കോളേജ്  പ്രിൻസിപ്പൽ ,അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ  പങ്കെടുത്തു,

മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക കവാടം നിർമ്മിച്ചത്. നിലവിലുള്ള കവാടം പ്രധാന പാതയിൽ നിന്ന് നൂറ് മീറ്റർ ദൂരെയാണ്. പട്ടാമ്പി - ചെർപ്ലശ്ശേരി റോഡിന് അഭിമുഖമായാണ് പുതിയ കവാടം 

നാഷണൽ അസസ്മെൻറ് ആൻ്റ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ (NAAC) ഗുണനിലവാര പരിശോധനയിൽ പട്ടാമ്പി ഗവ.സംസ്കൃത കോളേജ് 3.46 ഗ്രേഡ് പോയിൻ്റോടെ A+ നേടിയിരുന്നു.ഈ അംഗീകാരത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു 

Below Post Ad