പാലക്കാട്- തൃശൂർ ജില്ലാ അതിർത്തിയായ ചാലിശ്ശേരി- കല്ലുംപുറം റോഡിലെ കവുക്കോട് പാലത്തിന്റെ താഴെയുള്ള തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കല്ലുമ്പുറം കൊള്ളഞ്ചേരി വീട്ടിൽ തങ്കത്തിന്റെ മകൻ മോഹനൻ (38) ന്റെതാണ് മൃതദേഹം.
അവിവാഹിതനാണ്. ശനിയാഴ്ച്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് ഇയാളെ കാണാതായതിനാൽ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇയാൾ പുല്ല് വെട്ടുന്നത് കണ്ടതായി പറയുന്നു.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.