കെ.ടി ജലീലിൻ്റെ എംഎൽഎ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവം;രണ്ട് പേർ കസ്റ്റഡിയിൽ


എടപ്പാൾ: തവനൂർ എംഎൽഎ കെ ടി ജലീലിൻ്റെ  എടപ്പാളിലെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിലായി.

കൊളത്തൂർ, തിരൂർ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്.ഇരുവരും യുവമോർച്ച ഭാരവാഹികളാണ്.

ഇവരെ കൂടാതെ കൂടുതൽ പേർ സംഭവത്തിൽ പങ്കുചേർന്നതായി കരുതുന്നു.പോലീസ് അന്വേഷണം നടന്ന് വരുന്നു.

Below Post Ad